
സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "തണലോണം " എഴുത്തുകാരി ടി ടി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
ആലുവ : മലയാളികളുടെ ആഗോള സാമൂഹിക , സാംസ്കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജഗിരി ഹോപ്പ് ഇന്ത്യയിൽ അമ്മമാർക്കൊപ്പം "തണലോണം " സംഘടിപ്പിച്ചു. എഴുത്തുകാരി ടി ടി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ എം കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഗ്രേസി വർഗീസ് ഓണസന്ദേശം നൽകി. സംസ്ഥാന ചെയർമാൻ ഷാജി ഇടപ്പള്ളി, ഓർഗനൈസിംഗ് സെക്രട്ടറി ജി രഞ്ജിത്ത് കുമാർ എന്നിവർ മുഖ്യാതിഥികളായി. അഡ്വ കെ എസ് ശ്രീജ, ജെൻസി അനിൽ, സോഫി ജോസഫ്, ഷംല നസീർ, ലില്ലി , ഷംല താഹ, ആൻ മരിയ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻ പാട്ടും ഗാനാലാപനവും ഓണസദ്യയും സംഘടിപ്പിച്ചു. ചടങ്ങിൽ അമ്മത്താരാട്ടിന്റ ചാരിറ്റി പ്രവർത്തകക്കുള്ള ആദരവ് ഗ്രേസി വർഗീസിന് സ്ഥാപക മുംതാസ് ഷറഫ് സമ്മാനിച്ചു .
Photo Courtesy - Google








